22 February 2026, Sunday

Related news

February 22, 2026
February 18, 2026
February 18, 2026
February 18, 2026
February 13, 2026
February 10, 2026
February 10, 2026
February 9, 2026
February 9, 2026
February 7, 2026

ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഫോടനം നടത്താൻ പദ്ധതി; ചാരസംഘടനകളിലെ എട്ട് പേര്‍ സുരക്ഷാ സേനയുടെ പിടിയില്‍

Janayugom Webdesk
ന്യൂഡൽഹി
February 22, 2026 11:32 am

ഇന്ത്യയ്ക്കെതിരെ വൻ ത്രീവ്രവാദ പദ്ധതികള്‍സ തയ്യാറാക്കിയ ചാരസംഘടനകളില്‍ നിന്നും എട്ട് പേരെ സുരക്ഷാ സേന പിടികൂടി. പാകിസ്ഥാൻ ചാരസംഘടനയിലേ ഐഎസ്‌ഐയിലേയും ബംഗ്ലാദേശ് ഭീകരസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരെയാണ് തമിഴ്‌നാട്ടിലെ തിരുപ്പൂർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നും പിടികൂടിയത്. തമിഴ്‌നാട്ടിലെ തിരുപ്പൂരിലുള്ള വസ്ത്ര നിർമ്മാണ യൂണിറ്റുകളിൽ തൊഴിലാളികളെന്ന വ്യാജേന ഒളിവിൽ കഴിഞ്ഞിരുന്ന മിസാനൂർ റഹ്മാൻ, മുഹമ്മദ് ഷബാത്ത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജാൽ എന്നിവരെയും പശ്ചിമ ബംഗാളിൽ നിന്ന് മറ്റ് രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ ഒരു ബംഗ്ലാദേശ് പൗരനാണ്. 

ഡൽഹിയിലെ ചെങ്കോട്ട, ചാന്ദ്‌നി ചൗക്കിലെ പ്രമുഖ ക്ഷേത്രങ്ങൾ, മറ്റ് പ്രധാന മതസ്ഥലങ്ങൾ എന്നിവടങ്ങളിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്ന് സുരക്ഷാ ഏജൻസികൾ അറിയിച്ചു. ഇവരില്‍ നിന്നും വ്യാ‍ജ തിരിച്ചറിയല്‍ കാര്‍ഡുകളും എട്ട് മൊബൈൽ ഫോണുകളും 16 സിം കാർഡുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ലഷ്‌കർ-ഇ‑തൊയ്ബയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് സൂചന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.