
ടി20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിറങ്ങും. നിന്‍ജ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.45നാണ് മത്സരം.
പരമ്പരയില്‍ 1–0ന് ഓസീസ് മുന്നിലാണ്. ആദ്യ മത്സരം മഴയെടുത്തപ്പോള്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ തോല്‍വി നേരിട്ടു. നാല് വിക്കറ്റ് വിജയമാണ് ഓസീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് 125 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റിങ്ങില്‍ കൂട്ടത്തകര്‍ച്ച നേരിട്ടതാണ് തിരിച്ചടിയായത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. രണ്ട് റണ്‍സ് മാത്രമാണ് നേടാനായത്. അര്‍ധസെഞ്ചുറിയുമായി അഭിഷേക് ശര്‍മ്മ മാത്രമാണ് പൊരുതിയത്. അതേസമയം ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുമോയെന്ന് വ്യക്തമല്ല.
ഇനി മൂന്ന് മത്സരങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍ പരമ്പര നേടാന്‍ ഇന്ത്യക്ക് വിജയം ആവശ്യമാണ്. ഓപ്പണര്‍മാരായി ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മ്മയും തുടരും. സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, സഞ്ജു സാംസണ്‍ എന്നിവരാകും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഇറങ്ങുക. ശിവം ദുബെയും അക്സര്‍ പട്ടേലും ഓള്‍റൗണ്ടര്‍മാരായി തുടരും. ജസ്പ്രീത് ബുംറയാകും പേസ് നിരയെ നയിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.