വിശാല പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യുടെ പ്രതിനിധി സംഘം ഇന്ന് മണിപ്പൂരിലേക്ക്. എംപിമാരും നേതാക്കളുമടങ്ങുന്ന രണ്ട് സംഘങ്ങള്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും. മണിപ്പൂരിനുവേണ്ടി പാര്‍ലമെന്റില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിവരുന്ന ‘ഇന്ത്യ’യുടെ പൂര്‍ണ പ്രതിനിധി സംഘത്തിന്റെ ആദ്യസന്ദര്‍ശനത്തിനാണ് ഇന്ന് തുടക്കമാകുന്നത്.
26 രാഷ്ട്രീയ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നതാണ് രണ്ട് ദൗത്യസംഘങ്ങള്‍. ആദ്യ സംഘത്തില്‍ 10 പേരാണുള്ളത്. പി സന്തോഷ് കുമാര്‍ (സിപിഐ), അധിര്‍ രഞ്ജന്‍ ചൗധരി (കോണ്‍ഗ്രസ്), സുസ്മിത ദേവ്(ടിഎംസി), കനിമൊഴി (ഡിഎംകെ), എ എ റഹീം (സിപിഐ‑എം), മനോജ് കുമാര്‍ ഝാ (ആര്‍ജെഡി), ജാവേദ് അലി ഖാന്‍ (എസ്‌പി), ഡി രവികുമാര്‍ (വിസികെ), തോള്‍ തിരുമാവളവന്‍ (വിസികെ), ഫൂലോ ദേവി നേതം (കോണ്‍ഗ്രസ്) എന്നിവരാണ് അംഗങ്ങള്‍.
രണ്ടാം സംഘത്തില്‍ രാജീവ് രഞ്ജന്‍ സിങ്(ജെഡിയു), ഗൗരവ് ഗൊഗോയ് (കോണ്‍ഗ്രസ്), പി പി മുഹമ്മദ് ഫൈസല്‍ (എന്‍സിപി), അനീല്‍ പ്രസാദ് ഹെഗ്ഡെ (ജെഡി-യു), ഇ ടി മുഹമ്മദ് ബഷീര്‍ (ഐയുഎംഎല്‍), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്‌പി), സുശീല്‍ ഗുപ്ത (എഎപി), അരവിന്ദ് സാവന്ത് (ശിവസേന), മഹുവ മാജി (ജെഎംഎം), ജയന്ത് സിങ് (ആര്‍എല്‍ഡി) എന്നിവരാണ് അംഗങ്ങള്‍.
ഇന്ന് രാവിലെ 8.55ന് ഡല്‍ഹിയില്‍ നിന്ന് രണ്ട് സംഘവും പുറപ്പെടും. 12 മണിയോടെ ഇംഫാല്‍ വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന ആദ്യസംഘം ചുരാചന്ദ്പുര്‍ ദുരിതാശ്വാസ ക്യാമ്പ്, മൊയ്റാങ് കോളജ് ക്യാമ്പ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ചുരാചന്ദ്പുരിലെ ഡോണ്‍ ബോസ്കോ സ്കൂളിലെ ക്യാമ്പ്, അക്കംപട്ടിലെ ഐഡിയല്‍ ഗേള്‍സ് കോളജ് ക്യാമ്പ്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലംബോയിഖോങ്ഗാങ്ഖോങ് ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളില്‍ രണ്ടാമത്തെ സംഘം സന്ദര്‍ശനം നടത്തും. നാളെ രാവിലെ 10 മണിയോടെ രാജ്ഭവനിലെത്തുന്ന സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12.35 ന് തിരിച്ച് 3.15ന് ഡല്‍ഹിയിലെത്തും.
English Summary; India today in Manipur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.