25 February 2026, Wednesday

Related news

February 23, 2026
February 21, 2026
February 21, 2026
February 20, 2026
February 14, 2026
February 11, 2026
February 8, 2026
February 6, 2026
February 6, 2026
February 4, 2026

ഇന്ത്യ- അമേരിക്ക വ്യാപാര കരാർ: സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനകം പുറത്തിറക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 6, 2026 2:52 pm

ഇന്ത്യ‑യുഎസ് വ്യാപാര കരാര്‍ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന അഞ്ച് ദിവസത്തിനുള്ളില്‍ പുറത്തിറക്കും. വ്യവസ്ഥകളെക്കുറിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെയാണ് പ്രസ്താവന പുറത്തിറക്കാനൊരുങ്ങുന്നത്. വിപുലമായ ഉഭയകക്ഷി കരാറിന്റെ നിയമപരമായ ചട്ടക്കൂടും ഇതോടൊപ്പമുണ്ടാകും. ഉഭയകക്ഷി കരാറിന്റെ ആദ്യഭാഗം ഏറെക്കുറെ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ കരാര്‍ സംബന്ധിച്ച പ്രസ്താവന ഇരുരാജ്യങ്ങളും പുറത്തിറക്കുമെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു.

സംയുക്ത പ്രസ്താവന പുറത്തിറക്കുന്നതിന് പിന്നാലെ തീരുവ 18 ശതമാനമാക്കി കുറച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കും. ഊര്‍ജം- സാങ്കേതിക മേഖലകളില്‍ ഏകദേശം 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.