25 February 2026, Wednesday

Related news

February 22, 2026
February 15, 2026
February 13, 2026
February 13, 2026
February 11, 2026
February 5, 2026
February 5, 2026
February 5, 2026
February 4, 2026
February 3, 2026

ഇന്ത്യ‑യുഎസ് വ്യാപാരക്കരാര്‍ : എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ മോഡിക്ക് സ്വീകരണം

Janayugom Webdesk
ന്യൂഡല്‍ഹി
February 3, 2026 3:08 pm

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാറില്‍ തീരുമാനമായതിനിപിന്നാലെ എന്‍ഡിഎ പാര്‍ലമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വരവേറ്റത് നിറഞ്ഞ കരഘോഷത്തോടെയുംഅഭിനന്ദനങ്ങളോടെയും .പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തില്‍ യൂറോപ്യന്‍ യൂണിയന്‍, ആറബ് എമിറേറ്റ്സ്, മൗറീഷ്യസ്, ഓസ്ട്രേലിയ, യുകെ , ന്യൂസിലന്‍ഡ് ഇപ്പോള്‍ യുഎസ് എന്നിവരുമായി ഇന്ത്യ വിജയകരമായി പ്രധാന വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കിയെന്ന് യോഗത്തില്‍ സംസാരിക്കവെ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു അഭിപ്രായപ്പെട്ടു. ഇത് സാധാരണ നേട്ടമല്ല. ഈ വ്യാപാര കരാറുകളിലൂടെ നിരവധി രാജ്യങ്ങൾ ഇന്ത്യയിൽ വെക്കുന്ന വിശ്വാസം പ്രതിഫലിക്കുന്നതാണ് ഇന്ത്യയുടെ അന്താരാഷ്ട്ര അംഗീകാരവും വളർച്ചയും. ഇത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തമായി മുന്നോട്ട് നയിക്കും, അദ്ദേഹം അഭിപ്രായപ്പെട്ടു .

വ്യാപാരക്കരാർ പ്രഖ്യാപനത്തെത്തുടർന്ന് പ്രധാനമന്ത്രി മോഡി കരാറിനെ ഇന്ത്യൻ കയറ്റുമതിമേഖലയ്ക്ക് വലിയ മുന്നേറ്റമായി വിശേഷിപ്പിക്കുകയും ഈ തീരുമാനത്തിന് യുഎസ് പ്രസിഡന്റിനോട് നന്ദി അറിയിക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ, സാമ്പത്തികരാജ്യങ്ങൾ തമ്മിലുള്ള സഹകരണം വലിയ അവസരങ്ങൾ തുറക്കുമെന്നും ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും അഭിവൃദ്ധിക്കും ട്രംപിന്റെ നേതൃത്വം പ്രധാനമാണെന്നും അന്താരാഷ്ട്ര സമാധാനം നിലനിർത്താനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ ആവർത്തിച്ചതായും മോഡി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.