19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 17, 2024
December 16, 2024
December 11, 2024
December 10, 2024
December 10, 2024
December 8, 2024
December 8, 2024
December 6, 2024
December 6, 2024

ഇന്ത്യ — ശ്രീലങ്ക ഏകദിനം: ടിക്കറ്റ് വില്പന നാളെ ആരംഭിക്കും

Janayugom Webdesk
തിരുവനന്തപുരം
January 6, 2023 6:33 pm

ഈ മാസം 15ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ — ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്പന നാളെ ആരംഭിക്കും. വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിനുവേണ്ടി ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ 5000 റണ്‍ നേടിയ കേരളത്തിന്റെ ആദ്യ ക്രിക്കറ്റ് താരമായ റോഹന്‍ പ്രേമിനെ ചടങ്ങില്‍വച്ച് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ആദരിക്കും.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍, ട്രഷറര്‍ കെ എം അബ്ദുല്‍ റഹ്മാന്‍, വൈസ് പ്രസിഡന്റ് പി ചന്ദ്രശേഖരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരി തുടങ്ങിയവര്‍ പങ്കെടുക്കും. 

Eng­lish Sum­ma­ry: India vs Sri Lan­ka ODI: Tick­et sales to begin tomorrow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.