
ട്രംപിന്‍റെ തീരുവ ഭീഷണിയ്ക്ക് മുന്നില്‍ ഇന്ത്യ വഴങ്ങില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാണെന്നും എന്നാല്‍ സമയപരിധി വച്ചുള്ള നീക്കങ്ങള്‍ക്ക് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നത്തെ കാലത്ത് വ്യാപാര ചർച്ചകൾ സമയപരിധികളെയും തീരുവകളെയും ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് മോഡറേറ്റർ സൂചിപ്പിച്ചപ്പോൾ, ഇന്ത്യയുടെ സമീപനം താൽക്കാലിക സമ്മർദ്ദങ്ങളിലല്ല, ദീർഘകാല കാഴ്ചപ്പാടുകളിലാണ് അധിഷ്ഠിതമെന്ന് ഗോയല്‍ പ്രതികരിച്ചു.
ഉയർന്ന യുഎസ് തീരുവകൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന വ്യാപാരക്കരാർ പുനരുജ്ജീവിപ്പിക്കാൻ ഇന്ത്യയും യുഎസും ചർച്ചകൾ നടത്തുന്നതിനിടെയാണ് ഈ പ്രസ്താവന.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.