ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ജയം. 305 റണ്‍സിന്റെ വിജയ ലക്ഷ്യത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 191 റണ്‍സില്‍ അവസാനിപ്പിക്കേണ്ടി വന്നു. ഇന്ത്യ 113 റണ്‍സിനാണ് വിജയം സ്വന്തമാക്കിയത്. സ്പിന്നര്‍ ആര്‍ അശ്വിനാണ് അവസാന രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയത്. പരമ്പരയില്‍ ഇന്ത്യ 10ന് മുന്നിലാണ്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 327 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 174 റണ്‍സുമാണ് നേടിയത്. ഒന്നാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 197 റണ്‍സിലാണ് മത്സരം അവസാനിപ്പിച്ചത്.
ജസ്പ്രിത് ബുമ്‌റ, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. അഞ്ചാം ദിനമായ ഇന്ന് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാറിന്റെ വിക്കറ്റ് നഷ്ടമായി. അതേസമയം 156 പന്തുകള്‍ നേരിട്ട് 77 റണ്‍സുമായാണ് എല്‍ഗാര്‍ മടങ്ങിയത്.
രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ 200 കടത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല. ഒന്നാം ഇന്നിങ്സില്‍ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ മായങ്ക് അഗര്‍വാള്‍ നേടിയ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്കോര്‍ നേടാനായത്. മൂന്നാം ദിനം കളി പൂര്‍ണമായും തടസപ്പെട്ടെങ്കിലും പേസര്‍മാരുടെ മികച്ച ഫോമില്‍ ഇന്ത്യ ജയം ഉറപ്പിക്കാനായി.
ENGLISH SUMMARY;India win first Test against South Africa
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.