31 December 2025, Wednesday

Related news

December 30, 2025
December 11, 2025
December 1, 2025
November 29, 2025
November 23, 2025
November 22, 2025
November 17, 2025
November 3, 2025
November 3, 2025
November 2, 2025

കാഴ്ച പരിമിതരുടെ വനിതാ ലോകകപ്പിൽ ഇന്ത്യക്ക് കിരീടം

Janayugom Webdesk
കൊച്ചി
November 23, 2025 10:58 pm

കാഴ്ചപരിമിതർക്കായുള്ള ആദ്യ വനിതാ ടി20 വേൾഡ് കപ്പിൽ ഇന്ത്യ കിരീടം നേടി. കൊളംബോ പി സാറ ഓവൽ ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നേപ്പാളിനെ ഫൈനലിൽ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി. ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാൾ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റിനു 114 റൺസെടുത്തു. 

സരിത 38 പന്തിൽ 34, ബിമല റായ് 26 പന്തിൽ 26 റൺസ് എന്നിവരുടെ മികവിലാണ് നേപ്പാൾ 114 റൺസെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ജമുന റാണി തുഡു, അനു കുമാരി തുടങ്ങിയവർ ഓരോ വിക്കറ്റുകൾ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 12.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ മറികടന്നു. ഇന്ത്യക്ക്വേണ്ടി ഫുല സരൺ 27 പന്തിൽ 44, കരുണ കുമാരി 27 പന്തിൽ 42 റൺസും നേടി ഇന്ത്യയുടെ വിജയം എളുപ്പമാക്കി. 44 റൺസ് നേടിയ ഫുല സരൺ ആണ് പ്ലെയർ ഓഫ് ദി മാച്ച്. 

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, ലോകകപ്പ് ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർ മീനാക്ഷി ലേഖി, ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ചെയർമാൻ ഡോ. മഹന്ദേഷ്, പ്രസിഡന്റ് ബൂസ് ഗൗഡ, വേൾഡ് ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.