2023ലെ ഐസിസി ടി20 വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമില്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെ തിരിച്ചെത്തി. 2021 ഒക്ടോബറിൽ ഓസ്‌ട്രേലിയയിൽ നടന്ന ടി20യിലാണ് 33 കാരിയായ ശിഖ അവസാനമായി കളിച്ചത്. ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയെ നയിക്കുന്നത്. സ്മൃതി മന്ദാന വൈസ് ക്യാപ്റ്റനായെത്തും. ഷഫാലി വര്‍മ്മയാണ് സ്മൃതിക്കൊപ്പം ഓപ്പണറായിയെത്തുക.
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ്മ, യാസ്തിക ഭാട്ടിയ, റിച്ചാ ഘോഷ്, ജെമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ്മ, ദേവിക വിദ്യ, രാധ യാദവ്, രേണുക താക്കൂര്‍, അഞ്ജലി ഷര്‍വാണി, പൂജ വസ്ത്രാക്കര്‍, രാജേശ്വരി ഗയാക്‌വാദ്, ശിഖ പാണ്ഡെ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.