ടി20 ലോകകപ്പിലെ തോല്‍വിക്ക് ന്യൂസിലന്‍ഡിനോട് പകരം വീട്ടി ഇന്ത്യ. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ അവസാന ഓവര്‍ വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് വിജയം സ്വന്തമാക്കിയത്. 40 പന്തില്‍ 62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 35 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാണ് ഇന്ത്യക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്. കെ എല്‍ രാഹുല്‍ (15), റിഷഭ് പന്ത് (17) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 42 പന്തില്‍ 70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗുപ്റ്റിലും 50 പന്തില്‍ 63 റണ്‍സെടുത്ത മാര്‍ക്ക് ചാപ്മാനുമാണ് ന്യൂസിലന്‍ഡിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. സ്കോര്‍ ഒന്നില്‍ നില്‍ക്കെ ഡാരില്‍ മിച്ചലിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിനെ വിറപ്പിച്ചു. എന്നാല്‍ പിന്നീടൊത്തുച്ചേര്‍ന്ന ഗുപ്റ്റിലും ചാപ്മാനും 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മറ്റു ബാറ്റര്‍മാര്‍ക്ക് ആര്‍ക്കും തിളങ്ങാനാകാതിരുന്നതോടെ ന്യൂസിലന്‍ഡ് സ്കോര്‍ 164 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഇന്ത്യക്കായി അശ്വിനും ഭുവനേശ്വറും രണ്ട് വിക്കറ്റ് വീതവും സിറാജും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
English summary; India won by five wickets
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.