18 January 2026, Sunday

Related news

January 13, 2026
January 11, 2026
January 10, 2026
December 11, 2025
December 6, 2025
November 26, 2025
November 16, 2025
November 6, 2025
November 2, 2025
October 25, 2025

കിരീടം സ്വന്തമാക്കി ഇന്ത്യ; അണ്ടർ 19 വനിതാ ലോകകപ്പ് നേടി ഇന്ത‍്യ

Janayugom Webdesk
ക്വാലാലംപുർ
February 2, 2025 2:57 pm

അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് നേടി ഇന്ത‍്യ. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് വിജയലക്ഷ‍്യം 11.2 ഓവറിൽ മറികടന്നാണ് വിജയം നേടിയത്. ഓപ്പണർ ഗൊങ്കാടി തൃഷ നൽകിയ മികച്ച തുടക്കമാണ് ഇന്ത‍്യയെ വിജയത്തിലേക്ക് നയിച്ചത്. 33 പന്തുകളിൽ 8 ബൗണ്ടറികളടക്കം 44 റൺസാണ് തൃഷ നേടിയത്. തൃഷയ്ക്ക് കൂട്ടായി സാനിക ചാൽക്കെയും വന്നതോടെ വിജയ ലക്ഷ‍്യം മറികടക്കാൻ എളുപ്പമായി. ടീം സ്കോർ 36ൽ നിൽക്കെ ജി. കമാലിനിയുടെ (8) വിക്കറ്റാണ് ഇന്ത‍്യക്ക് നഷ്ടമായത്. പ്രഥമ ടൂർണമെന്‍റിൽ കിരീടം നേടിയ ഇന്ത‍്യൻ സംഘം കിരീടം നിലനിർത്തി.

ടോസ് നേടി ആദ‍്യം ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത‍്യൻ ബൗളേഴ്സിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 23 റൺസെടുത്ത സിക് വാൻ വൂസ്റ്റിന് മാത്രമെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായുള്ളൂ. ഓപ്പണർ ജെമ്മ ബോത്ത (16), ഫേ കൗളിങ് (15) വിക്കറ്റ് കീപ്പർ കരാബോ മീസോ (10) എന്നിവർക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. ഇന്ത‍്യക്ക് വേണ്ടി ഗൊങ്കാടി തൃഷ മൂന്ന് വിക്കറ്റും ആയുഷി ശുക്ല, വൈഷ്ണവി ശർമ, പരുണിക സിസോദിയ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.