6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025
January 2, 2025

ഹരാരെയില്‍ മൂന്നാമങ്കം; ഇന്ത്യ‑സിംബാബ്‌വെ അവസാന ഏകദിനം ഇന്ന്

Janayugom Webdesk
ഹരാരെ
August 22, 2022 8:31 am

സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ലക്ഷ്യമിട്ടാകുമിറങ്ങുക. രണ്ടാമത്തെ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണാണ് കളിയിലെ താരമായത്. വിക്കറ്റിന് പിന്നിലും സൂപ്പര്‍ ക്യാച്ചുകളുമായി സഞ്ജു കളം നിറഞ്ഞിരുന്നു. അതിനാല്‍ തന്നെ മൂന്നാമത്തെ മത്സരത്തിലും വിക്കറ്റ് കീപ്പറായി സഞ്ജു തന്നെ തുടരും. ആദ്യത്തെ മത്സരത്തില്‍ ശിഖര്‍ ധവാനൊപ്പം ഓപ്പണിങ്ങിനിറങ്ങിയത് ശുഭ്മാന്‍ ഗില്ലായിരുന്നു. 

ഇരുവരും വിക്കറ്റുകള്‍ നഷ്ടമാക്കാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെ മാറ്റി പകരം ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് ഓപ്പണിങ്ങിറങ്ങിയത്. എന്നാല്‍ ആ മാറ്റം തീര്‍ത്തും പരാജയമായിരുന്നു. അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. അതുകൊണ്ട് തന്നെ മൂന്നാം മത്സരത്തില്‍ ശുഭ്മാന്‍ തന്നെ ഓപ്പണിങ്ങിനിറങ്ങാന്‍ സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരായ സിംബാബ്‌വെയുടെ പരമ്പര നേട്ട പ്രകടനം ഇന്ത്യക്കെതിരെ ചിലവായില്ല. ആദ്യ രണ്ട് കളിയില്‍ പരാജയപ്പെട്ട് പരമ്പര കൈവിട്ടെങ്കിലും അവസാന മത്സരത്തിലെങ്കിലും വിജയിക്കാനുറച്ചാകും സിംബാബ്‌വെ കളത്തിലിറങ്ങുക.

Eng­lish Summary:India-Zimbabwe final ODI today
You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.