6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 3, 2025
January 3, 2025
January 3, 2025
January 2, 2025

ഇന്ത്യ- സിംബാബ്വെ ഏകദിന പരമ്പര; ആദ്യ മത്സരം ഇന്ന്

Janayugom Webdesk
ന്യൂഡല്‍ഹി
August 18, 2022 11:41 am

ഇന്ത്യ- സിംബാബ്വെ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചക്ക് 12:45ന്. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് ഗ്രൗണ്ടിലാണ് മത്സരം. മൂന്ന് മത്സരങ്ങളും ഇതേ വേദിയിലാണ് സംഘടിപ്പിക്കുന്നത്. പരമ്പര സാക്ഷ്യം വഹിക്കുന്നത് സിംബാബ്വെയ്ക്കെതിരെ ഇന്ത്യയെ നയിക്കുന്ന കെഎല്‍ രാഹുലിന്റെയും പേസര്‍ ദീപക് ചാഹറിന്റെയും തിരിച്ചുവരവാണ്. മേയില്‍ പരിക്കേറ്റ് ശസ്ത്രക്രിയക്കു വിധേയനായ ശേഷം രാഹുലിന്റെ ആദ്യ മത്സരമാണിത്.

ശിഖര്‍ ധവാനാണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഉണ്ട്. റെജിസ് ചക്കബ്വയാണ് സിംബാബ്വെ ടീമിന്റെ നായകന്‍. തുടര്‍ പരമ്പര നേട്ടമാണ് ടീം ഇന്ത്യയുടെ ലക്ഷ്യം. ഇരുടീമും 63 ഏകദിനങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 51ലും ജയം ഇന്ത്യക്കായിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയിലും. റെജിസ് ചക്കാബ്വക്കും സംഘത്തിനും സ്വന്തം കാണികള്‍ക്ക് മുന്നില്‍ മികവ് തെളിയിക്കേണ്ടതുണ്ട്. പരമ്പരയിലെ അടുത്ത മത്സരങ്ങള്‍ ആഗസ്റ്റ് 20നും 22നും നടക്കും.

Eng­lish sum­ma­ry; India-Zim­bab­we ODI Series; First match today

You may also like this video;

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.