17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 26, 2024
May 18, 2024
April 12, 2024
August 12, 2023
April 19, 2023
April 15, 2023
October 11, 2022
June 29, 2022
June 27, 2022
March 24, 2022

നൈജറിലെ ഇന്ത്യൻ പൗരന്മാർ രാജ്യം വിടാന്‍ നിര്‍ദേശം

അടിയന്തര ആ­വശ്യങ്ങള്‍ക്ക് 22799­75­99­75 എന്ന നമ്പരിൽ ബന്ധപ്പെടാം
Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2023 10:29 pm

സൈനിക അട്ടിമറി നടന്ന നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും വേ­ഗം വിട്ടു പോകണമെന്ന നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. തലസ്ഥാനമായ നിയാമിയിലേക്ക് പോകാൻ പദ്ധതിയിടുന്നവർ യാത്ര പുനഃപരിശോ­ധിക്കാനും ഇന്ത്യൻ സർക്കാർ സ്ഥിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഏകദേശം 250 ഇന്ത്യക്കാർ നൈ­ജറിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇ­വരെ തിരികെ കൊണ്ട് വരാനായി നിയാമിയിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിൽ അവിടെ തുടരാൻ അ­ത്യാവശ്യമില്ലാത്ത ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണം. അതിർത്തിയിലൂടെ യാ­­ത്ര പുറപ്പെടുന്നവർ സുരക്ഷ ഉറപ്പാക്കാനായി പരമാവധി മുൻ കരുതലുകൾ സ്വീകരിക്കണം. സ്ഥിഗതികൾ സാധാരണ സ്ഥിതിയിൽ ആകുന്നത് വരെ യാത്രകൾ പുനഃപരിശോധിക്കാ­ൻ നിർദേശിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയാമിയിലുള്ള എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാ­ത്ത ഇന്ത്യൻ പൗരന്മാർ അത് വേഗത്തിൽ പൂർത്തിയാക്കണമെ­ന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. 

നിയാമിയിലെ ഇന്ത്യൻ എംബസിയിൽ അടിയന്തര ആ­വശ്യങ്ങള്‍ക്ക് 22799­75­99­75 എന്ന നമ്പരിൽ ബന്ധപ്പെടാം. നൈജറിൽ നിന്ന് ഇ­ന്ത്യക്കാർ അടക്കം 992 വിദേശ പൗരന്മാരെ ഫ്രഞ്ച് ഭരണകൂടം ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 26 നാണ് നൈജറിലെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ അട്ടിമറിച്ച് സൈ­ന്യം ഭരണം പിടിച്ചെടുത്തത്. തൊട്ട് പിന്നാലെ രാജ്യ തലവനായി സ്വയം പ്രഖ്യാപിച്ച് സൈനിക ജനറല്‍ അബ്ദൗറഹ്മാന്‍ ചിയാനിയും രംഗത്തെത്തി.
​2011 മു​ത​ൽ പ്ര​സി​ഡ​ൻ​ഷ്യ​ൽ ഗാ​ർ​ഡിന്റെ ചു​മ​ത​ല വ​ഹി​ക്കുന്ന ആ​ളാണ് ​ജ​ന​റ​ൽ ചി​യാ​നി. അ​ര​ക്ഷി​താ​വ​സ്ഥ, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി, അ​ഴി​മ​തി തു​ട​ങ്ങിയ പ്ര​ശ്ന​ങ്ങ​ൾ ചൂണ്ടിക്കാട്ടിയാ​യിരുന്നു പട്ടാള അട്ടിമറി. 

ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ, വെ​സ്റ്റ് ആ​ഫ്രി​ക്ക​ൻ റീ​ജിയണ​ൽ ​ബ്ലോക്ക് (ഇ​​ക്കോ​വാ​സ്), യൂ​റോ​പ്യ​ൻ യൂ​ണിയ​ൻ, ഐ​ക്യ​രാ​ഷ്ട്ര സ​ഭ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ട്ടി​മ​റി​യെ അ​പ​ല​പി​ച്ച് രംഗത്ത് വന്നിരുന്നു. പ്രസിഡന്റ് ഭരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്ത പ­ക്ഷം സെെനിക ഇടപെടല്‍ നടത്തുമെന്നും ഇക്കോവാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Eng­lish Sum­ma­ry: Indi­an cit­i­zens of Niger advised to leave the country

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.