12 February 2026, Thursday

Related news

February 9, 2026
February 7, 2026
December 24, 2025
December 19, 2025
December 18, 2025
December 5, 2025
November 25, 2025
October 11, 2025
October 3, 2025
May 27, 2025

ഇന്ത്യൻ പൗരന്മാർ ലെബനിലേക്കുള്ള യാത്ര ഒഴിവാക്കണം ; എത്രയും വേഗം രാജ്യം വിടാനും ഇന്ത്യൻ എംബസി നിർദേശം

Janayugom Webdesk
ബെയ്‌റൂട്ട്
September 26, 2024 6:09 pm

ലെബനനിൽ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രയേൽ വ്യോമാക്രമണം ശക്തമായ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ലെബനനില്‍ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ഏതെങ്കിലും കാരണത്താല്‍ അവിടെ തുടരുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അവിടുത്തെ സാഹചര്യം രൂക്ഷമാണെന്നും എംബസി അറിയിച്ചു. ലെബനില്‍ കഴിയുന്നവര്‍ ഇമെയില്‍ വഴി ബെയ്‌റൂട്ടിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും നിര്‍ദ്ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.