28 February 2026, Saturday

Related news

February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026
February 16, 2026
February 15, 2026

അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

Janayugom Webdesk
ന്യൂഡല്‍ഹി
February 7, 2026 6:43 pm

മുംബൈ തീരത്ത് നിന്ന് 100 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ വെച്ച് അന്താരാഷ്ട്ര എണ്ണക്കടത്ത് സംഘത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. അത്യാധുനിക സാങ്കേതികവിദ്യയും വ്യോമ‑നാവിക സേനയുടെ ഏകോപനവും ഉപയോഗിച്ച് നടത്തിയ അതിസാഹസികമായ ഓപ്പറേഷനിലാണ് കള്ളക്കടത്ത് സംഘം പിടിയിലായത്. യുദ്ധം നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ ശേഖരിച്ച് അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ വെച്ച് മറ്റ് കപ്പലുകളിലേക്ക് മാറ്റി ലാഭം കൊയ്യുന്നതാണ് രീതി. 

വ്യാഴാഴ്ചയാണ് സംശയകരമായ രീതിയിൽ കണ്ടെത്തിയ മൂന്ന് വിദേശ കപ്പലുകളെ കോസ്റ്റ് ഗാർഡ് തടഞ്ഞത്. കപ്പലിലുണ്ടായിരുന്ന രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പരിശോധിച്ചതിൽ നിന്നും ജീവനക്കാരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് തട്ടിപ്പിന്‍റെ വിവരങ്ങൾ പുറത്തുവന്നത്. കസ്റ്റഡിയിലെടുത്ത കപ്പലുകളെ കൂടുതൽ അന്വേഷണത്തിനായി മുംബൈയിലേക്ക് എത്തിക്കും. തുടർനടപടികൾക്കായി ഇവയെ കസ്റ്റംസിനും മറ്റ് നിയമപാലക ഏജൻസികൾക്കും കൈമാറും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.