25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 1, 2024
April 8, 2024
November 25, 2023
April 16, 2023
March 26, 2023
February 22, 2023
February 21, 2023
October 16, 2022
October 14, 2022
September 3, 2022

ഇന്ത്യന്‍ ദമ്പതികളുടെ കൊലപാതകം: പ്രതിയായ പാക്കിസ്ഥാനിക്ക് വധശിക്ഷ

Janayugom Webdesk
ദുബായ്
April 21, 2022 10:40 am

മോഷണത്തിനിടെ ഗുജറാത്ത് സ്വദേശികളായ ദമ്പതികളെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ 26കാരനായ പാക്കിസ്ഥാന്‍ സ്വദേശിക്ക് വധശിക്ഷ. ദുബായ് അറേബ്യന്‍ റാഞ്ചസിലെ വില്ലയില്‍ ഇന്ത്യന്‍ ദമ്പതികളായ ഹിരണ്‍ ആദിയ (48), വിധി ആദിയ (40) എന്നിവര്‍ കൊല്ലപ്പെട്ട കേ സിലാണ് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.

2020 ജൂണ്‍ 17ലാണ് കേസിനാസ്പദമായ സംഭവം. ഷാര്‍ജയില്‍ ബിസിനസ് നടത്തിയിരുന്ന ദമ്പതിക ളുമായി നേരത്തേതന്നെ പരിചയം സ്ഥാപിച്ചിരുന്ന പ്രതി വ്യക്തമായ ആസൂത്രണത്തോടെ മോഷണത്തിനായി വില്ലയിലെത്തുകയായിരുന്നു. ദമ്പതികളുടെ മുറിയില്‍ പ്രവേശിച്ച് വിലപിടിപ്പുള്ള വസ്തുക്കള്‍ തിരയുന്നതിനിടയില്‍ ഹിരണ്‍ ആദിയ ഉണര്‍ന്ന് നിലവിളിച്ചതോടെ പ്രതി ഇരുവരെയും ആക്രമിക്കുക യായിരുന്നു.

നിലവിളികേട്ടെത്തിയ 18 വയസുള്ള മകളാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മാതാപിതാക്കളെ കണ്ടത്. അലാറം മുഴക്കാനും പോലീസിനെ അറിയിക്കാനും ശ്രമിച്ചപ്പോള്‍ പ്രതി ആക്രമിക്കുകയും ഇവരുടെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
പോലീസ് നടത്തിയ പരിശോധനയില്‍ വില്ലയില്‍നിന്ന് 1000 മീറ്റര്‍ അകലെയായി കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി. കൃത്യം നടത്തി വെറും 24 മണിക്കൂറിനുള്ളില്‍ പ്രതിയെ ഷാര്‍ജയില്‍ നിന്ന് ദുബായ് പോലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും പിന്നീട് കണ്ടെത്തി.

Eng­lish sum­ma­ry; Indi­an cou­ple’s mur­der: Pak­istani sen­tenced to death

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.