
റമദാൻ മാസത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെയും ബി.എൽ.എസ് ഇന്റർനാഷണലിന് കീഴിൽ പ്രവർത്തിക്കുന്ന നാല് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളുടെയും (ICACs) പുതിയ പ്രവൃത്തി സമയം എംബസി അറിയിച്ചു. മാർച്ച് 2‑ലെ അറിയിപ്പ് പ്രകാരം, ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയാണ് ഓഫീസുകൾ പ്രവർത്തിക്കുക. ടോക്കണുകൾ ഉച്ചകഴിഞ്ഞ് 2:30 വരെ മാത്രമേ നൽകുകയുള്ളൂ.
വെള്ളിയാഴ്ച അവധിയായിരിക്കും. കുവൈറ്റ് സിറ്റി (അൽ ജവ്ഹറ ടവർ), ജലീബ് അൽ ഷുയൂഖ് (നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ബിൽഡിംഗ്), ഫഹാഹീൽ (അൽ അനൂദ് ഷോപ്പിംഗ് കോംപ്ലക്സ്), ജഹ്‌റ (അൽ ഖലീഫ ബിൽഡിംഗ്) എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങൾക്ക് ഈ സമയം ബാധകമാണ്. നിലവിലെ സാഹചര്യങ്ങൾ എംബസി നിരീക്ഷിച്ചു വരികയാണെന്നും സമയക്രമത്തിൽ മാറ്റങ്ങളുണ്ടായാൽ വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.