ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് 23ന് വൈകീട്ട് 6.30 മുതല്‍ നടത്തും. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഓപ്പണ്‍ ഹൗസിന് നേതൃത്വം നല്‍കും. കോവിഡ് പശ്ചാത്തലത്തില്‍ ഓപ്പണ്‍ ഹൗസ് ഓണ്‍ലൈനായാണ് നടത്തുന്നത്. രാജ്യത്തെ എല്ലാ പ്രവാസി ഇന്ത്യക്കാര്‍ക്കും ഓണ്‍ലൈനായി പങ്കെടുക്കാവുന്നതാണ്.
ഇന്ത്യന്‍ പൗരന്മാരുടെ പാസ്പോര്‍ട്ടുകള്‍, ഒസിഐ കാര്‍ഡുകള്‍, വിസകള്‍ അല്ലെങ്കില്‍ മറ്റ് സേവനങ്ങള്‍ എന്നിവ നല്‍കുന്ന കോണ്‍സുലാര്‍ കാര്യങ്ങളില്‍ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാണ് ഓപ്പണ്‍ ഹൗസ് മീറ്റിംഗുകളുടെ ലക്ഷ്യം.
ചോദ്യങ്ങളോ സംശയങ്ങളോ ഉള്ളവര്‍ തങ്ങളുടെ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ സഹിതം ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. 951 3534 6204 എന്ന സൂം ഐഡിയില്‍ 559379 എന്ന പാസ്‌കോഡ് ഉപയോഗിച്ച് പരിപാടിയില്‍ പെങ്കടുക്കാം. ഓപ്പണ്‍ ഹൗസ് എംബസിയുടെ ഫേസ്ബുക്ക് പേജിലൂടെ ടെലികാസ്റ്റ് ചെയ്യും.
English summary; Indian Embassy Open House on the 23rd
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.