23 February 2026, Monday

Related news

February 23, 2026
February 23, 2026
February 22, 2026
February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026
February 20, 2026

ഇറാൻ — യുഎസ് സംഘര്‍ഷം; ഇന്ത്യക്കാര്‍ മടങ്ങി വരാണമെന്ന് നിര്‍ദേശം

Janayugom Webdesk
ടെഹ്റാന്‍
February 23, 2026 2:30 pm

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇറാനിലുള്ള പൗരന്മാർ രാജ്യം വിടാൻ നിർദ്ദേശം നൽകി ഇന്ത്യ. ലഭ്യമായ ഗതാഗത മാർഗ്ഗമുപ യോഗിച്ച് എത്രയും വേഗം രാജ്യം വിടണമെന്നാണ് നിര്‍ദേശം. ഇന്ത്യൻ പൗരന്മാര്‍ ടെഹ്റാനിലെ ഇന്ത്യൻ എംബസി വഴി ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്. 

വരും ദിവസങ്ങളിൽ മേഖലയിൽ വലിയ തോതിലുള്ള സൈനിക നീക്കമുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ ഇരുരാജ്യങ്ങളും തമ്മിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കാനിരിക്കെയാണ് സാഹചര്യം വഷളായത്. ഇറാൻ ആണവ കരാറിൽ ഒപ്പിട്ടില്ലെങ്കിൽ രാജ്യം പല കഠിനമായ സാഹചര്യങ്ങളും നേരിടേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. 

ഇതിന് പിന്നാലെ യുഎസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ 13 യുദ്ധക്കപ്പലുകളെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഒമ്പത് ഡിസ്ട്രോയറുകളും മൂന്ന് ഫ്രിഗേറ്റുകളും ഇതിൽ ഉൾപ്പെടുന്നു. ഏത് നിമിഷവും ഒരു ആക്രമണമുണ്ടായാൽ പ്രത്യാക്രമണം നടത്താൻ തയ്യാറാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.