ഇന്ത്യന്‍ കബഡി താരം വെടിയേറ്റുമരിച്ചു. ദേശീയ ടീമിന്റെ മുന്‍ നായകനുമായ സന്ദീപ് സിംഗ് നംഗലാണ് (40) വെടിയേറ്റു മരിച്ചത്. പഞ്ചാബില്‍ ജലന്ധറിലെ മല്ലിയന്‍ കലന്‍ ഗ്രാമത്തില്‍ വച്ച് കബഡി മത്സരത്തിനിടെയാണ് താരത്തിന് വെടിയേറ്റത്. സായുധരായ നാലംഗ അക്രമി സംഘം സന്ദീപിന്റെ തലയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. താരത്തെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. മരങ്ങള്‍ക്ക് പിറകില്‍ മറഞ്ഞിരുന്ന് അക്രമികള്‍ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഘം എട്ടുതവണയോളം നിറയൊഴിച്ചുവെന്നാണ് വിവരം.
രാജ്യത്തെ കായിക സമൂഹത്തെയാകെ ഞെട്ടിച്ചുകൊണ്ടാണ് സന്ദീപിന്റെ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. മേഖലയില്‍ കബഡി ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നതില്‍ സന്ദീപ് മുഖ്യ പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടില്‍ താമസമാക്കിയ സന്ദീപ് കബഡി ടൂര്‍ണമെന്റുകളില്‍ അതിഥിയായും ചില വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുമായാണ് രാജ്യത്തെത്തിയത്. സന്ദീപിന് ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവര്‍ ഇംഗ്ലണ്ടിലാണ് താമസം.
English Summary: Indian kabaddi player shot dead
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.