
രാജ്യത്തെ പൊതുമേഖലാ എണ്ണകമ്പമികളായ ഇന്ത്യന്‍ ഓയിലും, ഭാരത് പെട്രോളിയവും റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വീണ്ടും വാങ്ങിത്തുടങ്ങി. യുറാൾ ക്രൂഡ് ഓയിലിന് ബാരലിന് കൂടുതൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചതോടെയാണ് നടപടി. സെപ്തംബർ, ഒക്ടോബർ വിതരണത്തിനുള്ള ഇന്ധനമാണ് വാങ്ങുന്നത്. ചൈനയും കൂടുതലായി റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്.
റഷ്യൻ എണ്ണവാങ്ങുന്നതിൽ ഇന്ത്യക്ക് 25 ശതമാനം അധികതീരുവ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് അമേരിക്കൻ സമ്മർദത്തിന് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് കുറച്ച് ഇന്ത്യൻ കമ്പനികൾ വില കൂടിയ അമേരിക്കയിൽനിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങാൻ തീരുമാനിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.