27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 22, 2024
December 21, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024

ലണ്ടനിൽ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു

Janayugom Webdesk
ലണ്ടൻ
March 25, 2024 1:09 pm

ലണ്ടനില്‍ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ട്രക്ക് ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥി മരിച്ചു. ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ പിഎച്ച്‌ഡി വിദ്യാർത്ഥിനിയായിരുന്ന 33 കാരിയായ ചീസ്ത കൊച്ചാറാണ് മരിച്ചത്. പബ്ലിക് പോളിസി തിങ്ക്ടാങ്ക് നിതി ആയോഗിൽ മുമ്പ് പ്രവർത്തിച്ചിരുന്ന കൊച്ചാർ, എൽഎസ്ഇയിൽ നിന്ന് ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ ഗവേഷണം നടത്തിവരികയായിരുന്നു കൊച്ചാര്‍. 2021 ജൂൺ മുതൽ 2023 ഏപ്രിൽ വരെ നിതി ആയോഗിലെ നാഷണൽ ബിഹേവിയറൽ ഇൻസൈറ്റ്സ് യൂണിറ്റ് ഓഫ് ഇന്ത്യയുടെ സീനിയർ അഡൈ്വസറായി പ്രവർത്തിച്ചിരുന്ന കൊച്ചാര്‍ സെൻ്റർ ഫോർ സോഷ്യൽ ആൻഡ് ബിഹേവിയർ ചേഞ്ചിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Indi­an stu­dent dies after being hit by a truck in London

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.