19 January 2026, Monday

Related news

January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 10, 2026

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മ രിച്ച നിലയില്‍ കണ്ടെത്തി

Janayugom Webdesk
വാഷിങ്ടണ്‍
January 30, 2024 5:51 pm

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നീല്‍ ആചാര്യ പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ്. ഞായറാഴ്ച രാവിലെ 11:30ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ഡാറ്റാ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍ ആചാര്യ. 

ജനുവരി 28 മുതല്‍ മകന്‍ നീല്‍ ആചാര്യയെ കാണാനില്ലെന്ന് അമ്മ എക്‌സില്‍ കുറിച്ചിരുന്നു. അവനെ അവസാനമായി കണ്ടത് ഡ്രൈവര്‍ ആണ്. അവനെ പര്‍ഡ്യൂ സര്‍വകലാശാലയില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ അവനെക്കുറിച്ച് അന്വേഷിക്കുകയാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍ ദയവായി ഞങ്ങളെ സഹായിക്കൂവെന്ന്- എക്‌സില്‍ അമ്മ കുറിച്ചു.

Eng­lish Summary:Indian stu­dent found dead in America
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.