22 January 2026, Thursday

Related news

January 19, 2026
January 18, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026
January 10, 2026
January 9, 2026
January 8, 2026
January 6, 2026

യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി; കുടുംബത്തിന് താങ്ങായി ക്യാമ്പയിൻ ആരംഭിച്ചു

Janayugom Webdesk
വാഷിംങ്ടണ്‍
November 10, 2025 6:30 pm

യുഎസില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശ് സ്വദേശിനിയായ 23കാരി രാജ്യലക്ഷ്മി യാർലഗഡ്ഡയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റി–കോർപ്പസ് ക്രിസ്റ്റിയിൽ നിന്ന് അടുത്തിടെയാണ് വിദ്യാര്‍ത്ഥിനി ബിരുദം നേടിയത്. രാജ്യലക്ഷിമിയുടൊപ്പം മുറിയില്‍ താമസിച്ചവരാണ് മൃതദേഹം കണ്ടത്. രണ്ട് മൂന്ന് ദിവസമായി യുവതിക്ക് കടുത്ത ചുമയും നെഞ്ചുവേദനയും ഉണ്ടായിരുന്നതായി സഹവാസികള്‍ പറഞ്ഞു. നവംബർ ഏഴിന് രാവിലെയാണ് യുവതി മരണപ്പെട്ടത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് തനിക്ക് ജലദോഷവും ക്ഷീണവും ഉണ്ടെന്ന് രാജി വീട്ടുകാരോട് പറഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

രാജ്യലക്ഷിയുടെ കുടുംബം കൃഷിയെ ആശ്രയിച്ചാണ് കഴിയുന്നത്. കടുത്ത സാമ്പതിക പ്രതിസന്ധി നേരിടുന്നതിനാല്‍ കുടുംബത്തിന് മെച്ചപ്പെട്ട ഭാവി നൽകാനാണ് രാജി യുഎസിലേക്ക് പോയതെന്ന് ബന്ധുവായ ചൈതന്യ ഗോഫണ്ട്‌മീ അപ്പീലിൽ പറയുന്നു. കുടുംബത്തിനു താങ്ങാകാൻ ധനസമാഹരണ ക്യാമ്പയിൻ ആരംഭിച്ചതായും പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.