28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 27, 2024
December 26, 2024
December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 22, 2024
December 21, 2024
December 19, 2024
December 18, 2024

മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച കേസ്: യുകെയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ

Janayugom Webdesk
ലണ്ടൻ
June 18, 2023 4:58 pm

ലണ്ടനില്‍ യുവതിയെ പീഡിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ പ്രീത് വികാലിനെ(20യാണ് ആറുവര്‍ഷവും ഒമ്പതുമാസവും തടവിന് ശിക്ഷിച്ചത്. 2022 ജൂണില്‍ കാര്‍ഡിഫിലായിരുന്നു സംഭവം. നിശാക്ലബ്ബില്‍വെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായിരുന്ന യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ്.

അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ യുവാവ് റോഡിലൂടെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് പ്രീതിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍പോലും കഴിയുന്നില്ലെന്നായിരുന്നു യുവതി പരാതിയില്‍ പറയുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ യുവതിയും പ്രീതും ക്ലബ്ബില്‍വെച്ചാണ് പരിചയപ്പെട്ടത്. ക്ലബ്ബില്‍വെച്ച് അമിതമായി മദ്യപിച്ച യുവതി ഇവിടെനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും പ്രീതിനെ കാണുകയും ഇരുവരും സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതി യുവതിയെ തന്റെ ഫ്‌ളാറ്റിലെത്തിച്ച് പീഡനത്തിനിരയാക്കിയത്.

Eng­lish Sum­ma­ry: indi­an stu­dent jailed in uk cardiff for rap­ing woman
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.