
യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ ഇന്ത്യൻ വിദ്യാർത്ഥിയായ ചന്ദ്രശേഖർ പോളിനെ വെടിവെച്ചുകൊന്ന കേസിൽ അമേരിക്കൻ പൗരനായ റിച്ചാർഡ് ഫ്ലോറസ്(23) അറസ്റ്റിൽ. ടെക്സസിൽ വെച്ച് പാർട്ട് ടൈം ഷിഫ്റ്റിൽ ജോലി ചെയ്യുന്നതിനിടെയാണ് ചന്ദ്രശേഖറിന് വെടിയേറ്റത്. ഡെൻ്റണിലെ നോർത്ത് ടെക്സസ് സർവകലാശാലയിൽ ഡാറ്റാ അനലിറ്റിക്സിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർഥിയായിരുന്നു കൊല്ലപ്പെട്ട ചന്ദ്രശേഖർ പോൾ. പഠനത്തോടൊപ്പം അദ്ദേഹം ഒരു പെട്രോൾ പമ്പിൽ പാർട്ട് ടൈം ജോലി ചെയ്ത് വരികയായിരുന്നു. വെടിയേറ്റ ഉടൻതന്നെ ചന്ദ്രശേഖർ സംഭവസ്ഥലത്ത് വെച്ച് മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതി മറ്റൊരു വാഹനത്തിന് നേർക്കുകൂടി വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അധികം വൈകാതെ റിച്ചാർഡ് ഫ്ലോറസിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ വാഹനത്തിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.