ഉക്രെയ്ൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹം അറിയിച്ചു. ഉക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായ കോയമ്പത്തൂർ തുടിയല്ലൂർ സുബ്രമണ്യംപാളയം സ്വദേശിയായ സായ് നികേഷ് എന്ന 21കാരനാണ് തിരിച്ചുവരാണമെന്ന് അറിയിച്ചത്. സായ് തന്നെയാണ് കുടുംബത്തോട് വിവരം അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കൾ വിവരം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും ഉക്രെയ്നിലെ ഇന്ത്യൻ എംബസിയെയും അറിയിച്ചു. സായ് നികേഷിനെ സുരക്ഷിതമായി നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിന് നടപടി സ്വീകരിച്ചതായി എംബസി അധികൃതർ ഉറപ്പ് നൽകിയതായി സായി നികേഷിന്‍റെ പിതാവ് പറഞ്ഞു.
ഉക്രെയ്ൻ ഖാർകിവിലെ കാർഗോ നാഷനൽ എയ്റോസ്പേസ് യൂനിവേഴ്സിറ്റിയിൽ എയ്റോസ്പേസ് എൻജിനീയറിങ് അവസാന വർഷ വിദ്യാർഥിയായിരുന്നു സായ് നികേഷ്. വിദേശ പൗരൻമാർ ഉൾപ്പെടുന്ന ഇന്‍റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസിൽ സായ് നികേഷ് ചേർന്നുവെന്നായിരുന്നു വിവരം. സായുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്നിരുന്നു. കോയമ്പത്തൂരിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിന് ശേഷം ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സായ് ശ്രമിച്ചെങ്കിലും ശാരീരിക യോഗ്യതാ പരിശോധനയിൽ പരാജയപ്പെട്ടതിനാല്‍ മോഹം ഉപേക്ഷിക്കുകയായിരുന്നു.
ENGLISH SUMMARY:Indian student who joined the Ukrainian army has been told to return home
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.