23 January 2026, Friday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

സ്കോട്ട്‍ലൻഡില്‍ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

Janayugom Webdesk
എഡിൻബർഗ്
April 19, 2024 4:18 pm

വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക്‌ ദാരുണാന്ത്യം. സ്കോട്ട്‍ലന്‍ഡിലെ ബ്ലെയർ അത്തോളിലുള്ള ടമ്മൽ വെള്ളച്ചാട്ടത്തിലാണ് അപകടം സംഭവിച്ചത്. ഈ മാസം 17നായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശികളായ ജിതേന്ദ്രനാഥ് കാരൂരി (26), ചാണക്യ ബൊളിഷെട്ടി (22) എന്നിവരാണ് മരിച്ചത്. 

ഇരുവരും ഡ്യൂണ്ടി യൂണിവേഴ്സിറ്റിയിലെ ഡാറ്റ സയന്‍സ് ആന്റ് എന്‍ജിനീയറിങ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കണ്ടു നടക്കവെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

Eng­lish Summary:Indian stu­dents die after falling into a water­fall in Scotland
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.