19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 9, 2024
December 3, 2024
November 29, 2024
November 22, 2024
September 10, 2024
September 9, 2024
August 15, 2024
August 9, 2024

ജീവഭയത്തില്‍ സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2022 10:23 pm

അധികൃതരുടെ സഹായം ലഭിക്കാത്തതിനാല്‍, ജീവന്‍ പണയം വച്ച് അതിര്‍ത്തിയിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് സുമിയിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍. ഞങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കുമെന്നും ഓപ്പറേഷന്‍ ഗംഗ വലിയ പരാജയമാകുമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഏറ്റുമുട്ടല്‍ രൂക്ഷമായ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന, സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ എണ്ണൂറിലധികം വിദ്യാര്‍ത്ഥികളാണ് ഇന്നലെ രാവിലെ വീഡിയോ സന്ദേശത്തിലൂടെ ദയനീയസ്ഥിതി ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. വീഡിയോ സന്ദേശം പുറത്തുവന്നതിന് ശേഷം ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികളെ ബന്ധപ്പെട്ടുവെന്നും ഇതേത്തുടര്‍ന്ന് അവര്‍ അതിര്‍ത്തിയിലേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

പത്ത് ദിവസമായി കുടുങ്ങിക്കിടക്കുന്ന തങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷയൊരുക്കുമെന്ന് പ്രതീക്ഷിച്ച് ഇനി നില്‍ക്കാനാകില്ലെന്നും തങ്ങള്‍ ജീവന്‍ പണയം വച്ച് കാല്‍നടയായി ഉക്രെയ്ന്‍ അതിര്‍ത്തിയിലേക്ക് പോവുകയാണെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയത്. “രാവിലെ മുതല്‍ ഷെല്ലുകളും ബോംബുകളും വീഴുന്നതിന്റെയും തെരുവില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്നതിന്റെയും ശബ്ദമാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇത് ഞങ്ങളുടെ അവസാനത്തെ അപേക്ഷയും വീഡിയോയുമാണ്. ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം” വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജലവിതരണം തടസപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങി ഐസ് കട്ടകള്‍ കൊണ്ടുവന്ന് ചൂടാക്കിയാണ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിയുള്ള വെള്ളമുണ്ടാക്കിയിരുന്നത്.

അതേസമയം, വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തുന്നതിനായി അടിയന്തര വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് റഷ്യയോടും ഉക്രെയ്‌നോടും ശക്തമായി സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുമായി മന്ത്രാലയവും എംബസികളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അവകാശപ്പെട്ടു. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഷെല്‍ട്ടറുകള്‍ക്ക് അകത്തുതന്നെ കഴിയണമെന്നും അനാവശ്യമായ അപകടങ്ങള്‍ ഒഴിവാക്കണമെന്നും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായി അരിന്ദം ബാഗ്ചി പറഞ്ഞു.

eng­lish sum­ma­ry; Indi­an stu­dents in Sumi in fear for their lives

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.