22 February 2026, Sunday

Related news

February 22, 2026
February 11, 2026
February 7, 2026
February 4, 2026
January 3, 2026
December 26, 2025
November 27, 2025
November 16, 2025
November 16, 2025
November 13, 2025

എ ഐയെ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മനസിക സമ്മര്‍ദ്ദത്തില്‍

Janayugom Webdesk
ന്യൂഡല്‍ഹി
February 22, 2026 11:36 am

എഐയെ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാനസിക സമ്മര്‍ദ്ദത്തില്‍ .ദിവസേന കാണുന്നത് 800ലധികം ക്രൂര വീഡിയോകള്‍, എഐയെ പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ സത്രീകള്‍ മാനസിക സമ്മര്‍ദ്ദത്തില്‍ ഇന്റര്‍നെറ്റിലെ ഏറ്റവും ഭീകരമായ ഉള്ളടക്കങ്ങള്‍ തരംതിരിക്കാനായി നിയോഗിക്കപ്പെട്ട ആയിരകണക്കിന് ഇന്ത്യന്‍ യുവതികള്‍ ആണ് കടുത്ത മാനസിക സംഘര്‍ഷം നേരിടുന്നതായി റിപ്പോര്‍ട്ട്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിക്കുന്നതിനായി അതിക്രൂരമായ കൊലപാതങ്ങളും ലൈംഗിക പീഡനങ്ങളും ഉള്‍പ്പടെ കുറഞ്ഞത് 800 ലധികം വീഡിയോകളാണ് ഒരു ദിവസം കണ്ടുതീര്‍ക്കേണ്ടത്.ജാര്‍ഖണ്ഡിലെ 26 വയസുകാരിയായ മോണ്‍സുമി മുര്‍മു എന്ന യുവതിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചത്. 20,000 മുതല്‍ 30,000 രൂപവരെയാണ് ഇവര്‍ക്ക് ശമ്പളമായി ലഭിക്കുന്നത്.

കുറഞ്ഞ കൂലിക്ക് തൊഴിലാളികളെ കിട്ടുമെന്നതിനാലാണ് അന്താരാഷ്ട്ര കമ്പനികള്‍ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ഇതിനായി തെരഞ്ഞെടുക്കുന്നത്.അദൃശ്യ തൊഴിലാളികള്‍ എന്നാണ് ഇത്തരം തൊഴിലാളികള്‍ അറിയപ്പെടുന്നത്.ഒരു അദൃശ്യ തൊഴിലാളിയെന്ന നിലയില്‍ ആദ്യ മാസങ്ങളില്‍ ഉറക്കം പോലും നഷ്ടപ്പെട്ടിരുന്നുവെന്നും മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്നും മോണ്‍സുമി മുര്‍മു പറഞ്ഞു.എന്നാല്‍ വളരെ പെട്ടെന്ന് തന്നെ തനിക്ക് ഒരു വികാരവും തോന്നാതായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.കമ്പനികളുമായുള്ള രഹസ്യ ഉടമ്പടികള്‍ കാരണം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ വീഡിയോയെക്കുറിച്ചോ വീട്ടുകാരോട് പോലും പറയാന്‍ പറ്റാത്ത അവസ്ഥയാണ് ഇത്തരം തൊഴിലാളികള്‍ക്കുള്ളത്. ഇത് കടുത്ത ഏകാന്തതയ്ക്കും കാരണമാവുന്നു.ആയിക്കണക്കിന് ഇന്ത്യന്‍ യുവതികള്‍ ഇത്തരത്തില്‍ തൊഴിലെടുക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വൈകാരിക മരവിപ്പാണ് ഈ തൊഴിലിന്റെ പ്രധാന അപകടമെന്ന് സാമൂഹിക ശാസ്ത്രജ്ഞയായ മിലാഗ്രോസ് മിസെലി പറഞ്ഞു. ഇത് അപകടകരമായ തൊഴില്‍ വിഭാഗത്തില്‍ പെടുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഉള്ളടക്ക മോഡറേഷന്‍ ജോലി സ്ഥിരമായ വൈകാരിക സമ്മര്‍ദത്തോടൊപ്പം പെരുമാറ്റ വ്യതിയാനങ്ങള്‍ക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങള്‍ കാണിക്കുന്നു.തൊഴിലാളികളില്‍ വര്‍ധിച്ച ഉത്കണ്ഠ, ഉറക്കമില്ലായ്മ, അസ്വസ്ഥതകള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.