
ഇന്ത്യൻ വനിതാ ആർമി ഓഫിസർക്ക് യുഎൻ സെക്രട്ടറി ജനറൽ പുരസ്കാരം. ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ആർമി ഓഫിസർ മേജർ സ്വാതി ശാന്ത കുമാറിനാണ് യുഎൻ സെക്രട്ടറി ജനറൽ അവാർഡ് ലഭിച്ചത്. ഈക്വൽ പാർട്ണേഴ്സ്, ലാസ്റ്റിങ് പീസ് എന്ന പദ്ധതിക്കാണ് ബെംഗളൂരു സ്വദേശിയായ സ്വാതിക്ക് അഭിമാനകരമായ പുരസ്കാരം സമ്മാനിച്ചത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
5,000 ത്തോളം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിച്ച മേജർ സ്വാതിയുടെ തന്ത്രപരമായ പ്രവർത്തനങ്ങൾ ദക്ഷിണ സുഡാനിലെ സംഘർഷബാധിത പ്രദേശങ്ങളിൽ പ്രാദേശിക സമാധാന പ്രക്രിയകളിൽ സജീവമായി പങ്കെടുക്കാനും അവരെ പ്രാപ്തരാക്കാനും സഹായിക്കുന്നുവെന്നും യുഎൻ വിലയിരുത്തി. മേജർ സ്വാതി നയിക്കുന്ന ഇന്ത്യൻ എൻഗേജ്‌മെന്റ് ടീമിന്റെ നേതൃത്വം, അടിസ്ഥാനതല സുരക്ഷ ശക്തിപ്പെടുത്തുന്നതിലും സമൂഹത്തിൽ ആത്മവിശ്വാസം വളർത്തുന്നതിലും നിർണായക പങ്ക് വഹിച്ചു. ലോകമെമ്പാടുമുള്ള സമാധാന സേനയിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യുഎൻ വ്യാപകമായി നടത്തിയ ഉയർന്ന മത്സരാധിഷ്ഠിത വോട്ടെടുപ്പിനെ തുടർന്നാണ് സ്വാതിക്ക് പുരസ്കാരം ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.