
ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാനത്തെ മത്സരത്തില്‍ 17 റണ്‍സ് വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്‌ട്രേലിയയ്ക്കെതിരെ ഇന്ത്യ നേടുന്ന രണ്ടാമത്തെ പരമ്പരയാണിത്. അവസാനമായി 2016ൽ മിതാലി രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓസീസിനെതിരെ 2–1 ന് പരമ്പര സ്വന്തമാക്കിയത്. അന്നും പരമ്പര നടന്നത് ഓസ്ട്രേലിയയില്‍ വച്ചാണ്.
ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 45 പന്തില്‍ 57 റണ്‍സെടുത്ത ആഷ്‌ലെ ഗാര്‍ഡ്നര്‍ മാത്രമാണ് ഓസീസ് നിരയില്‍ പൊരുതിയത്. ഫോബെ ലിച്ചിഫീല്‍ഡ് 17 പന്തില്‍ 269 റണ്‍സെടുത്തു. ഇന്ത്യക്കായി ശ്രേയങ്ക പാട്ടീലും ശ്രീ ചരണിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്മൃതി മന്ദാനയുടെയും (55 പന്തില്‍ 82), ജെമീമ റോഡ്രിഗസിന്റെയും (46 പന്തില്‍ 59) അര്‍ധസെഞ്ചുറിയാണ് കരുത്തായത്. റിച്ചാ ഘോഷ് ഏഴ് പന്തില്‍ 18 റണ്‍സെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.