ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻസിയില്‍ നിന്നും ഹർമൻപ്രീത് കൗറിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിസി വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായതിന് പിന്നാലെയാണ് ഇത്തരത്തിലുള്ള നടപടി. ഒരുപാട് പ്രതീക്ഷകളുമായി ലോകകപ്പിന് എത്തിയ ഇന്ത്യൻ ടീമിന് പക്ഷെ നിരാശയായിരുന്നു ഫലം. ഗ്രൂപ്പ് എയില്‍ മൂന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ന്യൂസിലാൻഡിനെതിരെയും ഓസ്ട്രേലിയക്കെതിരെയും തോറ്റ ഇന്ത്യൻ പെണ്‍പട പാകിസ്ഥാനെയും ശ്രീലങ്കയെം തോല്പിച്ചിരുന്നു.
നിർണായക മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ന്യൂസിലാൻഡും ഓസ്ട്രേലിയയുമാണ് ഗ്രൂപ്പ് എയില്‍ നിന്നും സെമിയിലെത്തി. നിര്‍ണായക മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയാതെ പോയത് ഹര്‍മന്‍പ്രീതിന്റെ ക്യാപ്റ്റന്‍സി അപകടത്തിലാക്കി. ഇന്ത്യന്‍ വനിതകളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍സിയില്‍ മാറ്റം വരുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ മിതാലി രാജും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.