
അമേരിക്ക പറയുന്നതെന്തും അനുസരിക്കുന്നതിനാല്‍ ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണെന്ന വാദത്തിലാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് യുഎസ് നിര്‍ത്തണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇന്ത്യ അത് അനുസരിക്കുകയായിരുന്നു. ആഗോളതലത്തില്‍ എണ്ണവിതരണം സുഗമമാക്കാനായാണ് കടലിലുള്ള റഷ്യന്‍ കപ്പലുകളില്‍ നിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാര്‍ ഗുഡ് ആക്ടേഴ്‌സ് ആണ്. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ അത് പാലിച്ചു. അതിന് പകരമായി അമേരിക്കന്‍ എണ്ണ ഉപയോഗിക്കാനാണ് അവര്‍ തീരുമാനിച്ചിരുന്നത്. ലോകത്ത് നിലവില്‍ എണ്ണവിതരണത്തില്‍ പ്രതിസന്ധിയില്ല റഷ്യന്‍ എണ്ണ വാങ്ങാന്‍ നമ്മുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് യുഎസ് ട്രഷറി വകുപ്പ് ഇന്നലെ അനുമതി നല്‍കിയിട്ടുണ്ട്. കാര്യങ്ങള്‍ യുഎസ് നിര്‍ദേശമനുസരിച്ചു തന്നെ ഇന്ത്യ ചെയ്യുന്നുണ്ടെന്നും ഒരു അഭിമുഖത്തില്‍ പറയുകയായിരുന്നു.
ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ യുഎസ് 25% തീരുവ ചുമത്തിയിരുന്നു. ഇന്ത്യ നിലപാട് മാറ്റിയതോടെ ട്രംപ് ഭരണകൂടം പിഴത്തീരുവ പിന്‍വലിക്കുകയായിരുന്നു. ഇപ്പോള്‍ 30 ദിവസത്തേക്കാണ് റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് യുഎസ് താല്‍ക്കാലിക അനുമതി നല്‍കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.