17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

July 16, 2024
July 7, 2024
June 19, 2024
June 15, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024
June 14, 2024

കുവൈറ്റില്‍ അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍

Janayugom Webdesk
June 28, 2022 2:03 pm

കുവൈറ്റില്‍ മരണശേഷം അവയവങ്ങള്‍ ദാനംചെയ്യുന്നതില്‍ മുന്നില്‍ ഇന്ത്യക്കാര്‍. കുവൈറ്റ് സര്‍വകലാശാലയിലെ കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് സംഘടിപ്പിച്ച സിംപോസിയത്തില്‍ മുതിര്‍ന്ന ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റ് ഡോ. യൂസുഫ് അല്‍ ബഹ്ബഹാനി ആണ് ഇക്കാര്യം സൂചിപ്പിച്ചത്.

കുവൈറ്റ് സര്‍വകലാശാല കോളജ് ഓഫ് സോഷ്യല്‍ സയന്‍സസ് ആക്ടിങ് ഡീന്‍ ഡോ. മഹാ അല്‍ സിജാരിയും സിംപോസിയത്തില്‍ സംസാരിച്ചു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ യഥാക്രമം ഫിലിപ്പീന്‍സുകാരും ബംഗ്ലാദേശുകാരുമാണ് അവയവദാനത്തിന് സന്നദ്ധമാകുന്നത്. 1979ല്‍ ഗള്‍ഫ് മേഖലയില്‍ ആദ്യമായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയ രാജ്യമാണ് കുവൈത്ത്.

ഒരാള്‍ അവയവദാനത്തിന് തയാറായാല്‍ എട്ടുപേരുടെവരെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന് ഡോ. യൂസുഫ് അല്‍ ബഹ്ബഹാനി പറഞ്ഞു. കുവൈറ്റില്‍ രക്തദാനത്തിന് സന്നദ്ധരാകുന്നവരിലും ഇന്ത്യക്കാര്‍ തന്നെയാണ് മുന്നിലുള്ളത്.

Eng­lish sum­ma­ry; Indi­ans at the fore­front of organ dona­tion in Kuwait

You may also like this video;

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.