
ലോക യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ ചരിത്രംകുറിച്ച് ഇന്ത്യയുടെ അങ്കിത ധ്യാനി. ജര്‍മ്മനിയില്‍ നടക്കുന്ന ലോക യൂണിവേഴ്സിറ്റി അത്ലറ്റിക് മീറ്റില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുപത്തിമൂന്നുകാരിയായ അങ്കിത. യൂണിവേഴ്സിറ്റി മീറ്റിന്റെ സ്റ്റീപ്പിള്‍ചേസില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണ്.
വനിതകളുടെ 3000 മീറ്ററില്‍ സ്റ്റീപ്പിള്‍ചേസിലാണ് മെഡല്‍ നേട്ടം.
നാലാം സ്ഥാനത്തായിരുന്ന അങ്കിത അവസാന ലാപ്പില്‍ കുതിച്ച് 9:31.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. അങ്കിതയുടെ വെള്ളി മെഡല്‍ കൂടാതെ മീറ്റില്‍ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തിലും പുരുഷന്മാരുടെ 4×100 മീറ്റര്‍ റിലേയിലും ഇന്ത്യ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. വെങ്കലമെഡലാണ് രണ്ടു ഇനത്തിലും ഇന്ത്യക്ക് ലഭിച്ചത്. നിലവില്‍ മീറ്റില്‍ പന്ത്രണ്ട് മെഡലുമായി ഇരുപതാം സ്ഥാനത്താണ് ഇന്ത്യ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.