പണപ്പെരുപ്പ സമ്മര്‍ദ്ദം ഇന്ത്യന്‍ സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ. യുഎന്നിന്റെ വാണിജ്യ വികസന സമ്മേളന (യുഎന്‍സിടിഎഡി) റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി ചുരുങ്ങുമെന്നാണ് യുഎന്‍സിടിഎഡിയുടെ പ്രവചനം. 2021ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 8.2 ശതമാനം വളര്‍ച്ചനേടിയിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ചാ നിരക്ക് 4.7 ശതമാനമായി ചുരുങ്ങുമെന്നും പ്രവചിച്ചിട്ടുണ്ട്.
ഉയർന്ന സാമ്പത്തിക ചെലവും ദുർബലമായ പൊതുചെലവും കാരണം ഇന്ത്യയിലെ സാമ്പത്തിക പ്രവർത്തനങ്ങൾ തടസപ്പെടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലോക സമ്പദ്‌വ്യവസ്ഥ 2.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും യുഎന്‍സിടിഎഡി പ്രവചിക്കുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.9 ശതമാനം കുറവാണ്. 2023ല്‍ ആഗോള വളര്‍ച്ചാ നിരക്ക് 2.2 ശതമാനമായിരിക്കുമെന്നാണ് പ്രവചനം.
English Summary: India’s growth will slow: UN
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.