ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ കേരളത്തിലേക്ക് ഒഴികിയെത്തുമെന്ന ഉറപ്പായ തുക ഒന്നര ലക്ഷം കോടി. 370ലധികം താല്‍പര്യപത്രങ്ങളിലൂടെയാണ് ഇത്രയും തുക സംസ്ഥാനത്ത് നിക്ഷേപിക്കപ്പെടുന്നത് എന്ന് വ്യവസായ മന്ത്രി പി രാജീവ് ഫേസ് ബുക്കില്‍ കുറിച്ചു. കേരളത്തിലെ യൂവാക്കള്‍ക്ക് കേരളത്തില്‍ തന്നെ ഏറ്റവും മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ പരിശ്രമിക്കും.നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി നിന്ന് ഈ മുന്നേറ്റം തുടരാനും കേരളത്തെ ഇന്ത്യയുടെ ഹൈടെക് വ്യവസായങ്ങളുടെ ഹബ്ബാക്കി മാറ്റാനും പരിശ്രമിക്കാമെന്നും മന്ത്രി കുറിച്ചു.
ഇൻവെസ്റ്റ് കേരള ഉച്ചകോടി മൂന്ന് വർഷത്തിലൊരിക്കൽ നടത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ് കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന് ലഭിച്ചത്. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് സർക്കാർ പരിശോധിക്കുമെന്നുംമന്ത്രി രാജീവ് പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.