
വൻ ഭൂകമ്പത്തെ തുടർന്ന് തകർന്ന മ്യാൻമറിന് കൈത്താങ്ങായി ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മ. അയൽരാജ്യത്തെ സഹായിക്കാനുള്ള ന്യൂഡൽഹിയുടെ ശക്തമായ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമറിന്റെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലൈങ്ങുമായി സംസാരിക്കുകയും ഇന്ത്യ ആ രാജ്യത്തെ ജനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
OperationBrahma യുടെ ഭാഗമായി ദുരന്ത നിവാരണ സാമഗ്രികൾ, മാനുഷിക സഹായം, തിരച്ചിൽ, രക്ഷാപ്രവർത്തന സംഘങ്ങൾ എന്നിവ ദുരിതബാധിത പ്രദേശങ്ങളിലേക്ക് വേഗത്തിൽ അയയ്ക്കുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യൻ നാവിക കപ്പലുകളായ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും 40 ടൺ മാനുഷിക അവശ്യ സാധനങ്ങളുമായി യാങ്കോൺ തുറമുഖത്തേക്ക് പോകുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 80 അംഗ സെർച്ച് ആൻ്റ് റെസ്‌ക്യൂ ടീം മ്യാൻമറിൻ്റെ തലസ്ഥാനമായ നെയ് പി താവിലേക്ക് പുറപ്പെട്ടതായും എസ് ജയശങ്കർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.അവർ മ്യാനമറിലെ രക്ഷാപ്രവർത്തനങ്ങളിൽ പങ്ക് ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുമ്പ് രണ്ട് തവണ 2015 ലെ നേപ്പാൾ ഭൂകമ്പത്തിലും 2023 ലെ തുർക്കിയിലെ ഭൂകമ്പത്തിലും ഇന്ത്യ വിദേശത്തേക്ക് എൻഡിആർഎഫിനെ വിന്യസിച്ചിട്ടുണ്ട്
രാവിലെ, ഇന്ത്യൻ വ്യോമസേനയുടെ C130J സൈനിക വിമാനം മ്യാൻമർ നഗരത്തിലേക്ക് ചരക്കുകൾ എത്തിച്ചതിനുശേഷം, ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്തുക്കൾ മ്യാൻമർ നഗരമായ യാങ്കോണിലേക്ക് എത്തിച്ചു.ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, പുതപ്പുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണം, വാട്ടർ പ്യൂരിഫയറുകൾ, സോളാർ ലാമ്പുകൾ, ജനറേറ്റർ സെറ്റുകൾ, അവശ്യ മരുന്നുകൾ എന്നിവയായിരുന്നു അയച്ച സാധനങ്ങൾ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി അറുപത് പാരാഫീൽഡ് ആംബുലൻസുകൾ മ്യാൻമറിലേക്ക് വ്യോമമാർഗം അയച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.മ്യാൻമറിലെ ഇന്ത്യൻ പ്രതിനിധി അഭയ് താക്കൂർ, ദുരിതാശ്വാസ സാമഗ്രികൾ യാങ്കൂൺ മുഖ്യമന്ത്രി യു സോ തീന് കൈമാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.