19 January 2026, Monday

Related news

October 25, 2025
August 5, 2025
July 20, 2025
July 9, 2025
May 28, 2025
May 19, 2025
May 18, 2025
May 17, 2025
May 15, 2025
May 14, 2025

പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമങ്ങളെ ശക്തമായി ചെറുത്ത് ഇന്ത്യയുടെ സ്വന്തം ആകാശ് മിസൈലുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2025 3:40 pm

ഇന്ത്യയുടെ പ്രദേശങ്ങളെ ലക്ഷ്യമാക്കി പാകിസ്ഥാനില്‍ നിന്ന് നടത്തിയ ഡ്രോണ്‍ ആക്രമങ്ങളെ ചെറുക്കുന്നതില്‍ ആകാശ് മിസൈലുകള്‍ പ്രധാന പങ്ക് വഹിച്ചിരിക്കുന്നു. തദ്ദേശീയമായി നിര്‍മ്മിച്ച ആകാശ് മിസൈലുകള്‍ രാജ്യത്തിന്റെ കരുത്തായി മാറിയെന്ന് പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കുന്നുഭൂമിയില്‍ നിന്നും തൊടുത്തുവിടാവുന്ന മധ്യദൂര, ഉപരിതല — വ്യോമ മിസൈല്‍ എന്ന നിലയിലാണ് ആകാശിന്റെ രൂപ കല്‍പന.

ഒന്നിലധികം ലക്ഷ്യങ്ങളെ ആന്തരീക്ഷത്തില്‍ വച്ച് തന്നെ ഭേദിക്കാന്‍ ആകാശ് മിസൈലിന് സാധിക്കും. അത്യാധുനിക സവിശേഷതകള്‍ അടങ്ങിയ ആകാശ് വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലും കാര്യക്ഷമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ളയാണ്.റിയല്‍ ടൈം മള്‍ട്ടി സെന്‍സര്‍ ഡാറ്റ പ്രോസസിങ് സംവിധാനത്തിലുടെ ഭീഷണികള്‍ വിലയിരുത്തി ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ആകാശിന് സാധിക്കും. ലക്ഷ്യങ്ങള്‍ പുനര്‍നിര്‍ണയിക്കാനാകും എന്നതാണ് മറ്റൊരു സവിശേഷത.

ഗ്രൂപ്പ്, ഓട്ടോണമസ് മോഡുകളില്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയും.വ്യാഴം — വെള്ളി ദിനങ്ങളില്‍ പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നടത്തിയ ആക്രമണങ്ങളെ ചെറുക്കുന്നതിന് ആകാശ് മിസൈലുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യന്‍ സൈന്യം 50 ലധികം പാകിസ്ഥാന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോറിലെ ഒരു വ്യോമ പ്രതിരോധ സംവിധാനവും ഇന്ത്യ നിര്‍വീര്യമാക്കിയെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും കൂടുതല്‍ മിസൈല്‍ സംവിധാനം വിന്യസിച്ചിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.