28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026

ഇന്ത്യയുടെ ബഹിരാകാശത്തെ ചാരദൗത്യ പദ്ധതി വിജയം

Janayugom Webdesk
ന്യൂഡൽഹി
February 8, 2026 10:09 pm

ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന വസ്തുക്കളെ മറ്റൊരു ഉപഗ്രഹത്തിൽനിന്ന് നിരീക്ഷിക്കാനും ചിത്രമെടുക്കാനുമുള്ള പുതിയ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിച്ച് ഇന്ത്യ. അഹമ്മദാബാദ് ആസ്ഥാനമായ അസിസ്റ്റ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് ‘ഓർബിറ്റ് സ്‌നൂപ്പിങ്’ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെ ചാരദൗത്യം സാധ്യമാക്കിയിരിക്കുന്നത്.
ഈ മാസം മൂന്നിനാണ് പുതിയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചത്. 80 കിലോ ഭാരമുള്ള ഭൗമ നിരീക്ഷണ ഉപഗ്രഹമായ എഎഫ്ആർ ഉപയോഗിച്ചായിരുന്നു പരീക്ഷണം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ (ഐഎസ്എസ്) ചിത്രങ്ങളാണ് അസിസ്റ്റ വിജയകരമായി പകർത്തിയത്. ശക്തമായ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലും അസിസ്റ്റ ഐഎസ്എസിന്റെ രണ്ട് ചിത്രങ്ങള്‍ പകർത്തി. യഥാക്രമം 300, 250 കിലോമീറ്റർ അകലെ നിന്നാണ് ഈ ചിത്രങ്ങൾ പകർത്തിയത്. ഭ്രമണപഥത്തിലെ വസ്തുക്കളുടെ കൃത്യമായ ട്രാക്കിങ് അസിസ്റ്റ വഴി നടത്താൻ സാധിക്കുമെന്നതാണ് പ്രത്യേകത. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ ബാലിസ്റ്റിക് മിസൈലുകളെ നിരീക്ഷിക്കാനും കഴിഞ്ഞേക്കും.
50,000 കോടി രൂപയിലധികം വിലമതിക്കുന്ന 50ലധികം ഉപഗ്രഹങ്ങളാണ് നിലവില്‍ ഇന്ത്യ ബഹിരാകാശത്ത് പ്രവർത്തിപ്പിക്കുന്നത്. ആശയവിനിമയം, നാവിഗേഷൻ, ഭൂനിരീക്ഷണം തുടങ്ങിയവയാണ് ഈ ഉപഗ്രഹങ്ങളുടെ പ്രവർത്തനം. ഭ്രമണപഥത്തിലെ ഈ ഉപഗ്രഹങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാനും സമയബന്ധിതമായ വിവരങ്ങൾ ലഭ്യമാക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.