24 January 2026, Saturday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

ഇന്ത്യയുടെ സിംബാബ്‌വെ പര്യടനം: ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവില്ല

Janayugom Webdesk
ബാര്‍ബഡോസ്
July 2, 2024 11:17 pm

സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഉണ്ടാകില്ല. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനൊപ്പമുള്ള സഞ്ജു സാംസണ്‍, യശസ്വി ജയ്സ്വാള്‍, ശിവം ദുബെ എന്നിവർക്ക് ആദ്യ ടി20 മത്സരങ്ങളില്‍ ബിസിസിഐ വിശ്രമം നല്‍കി. പകരക്കാരായി സായ് സുദർശൻ, ജിതേഷ് ശർമ്മ, ഹർഷിത് റാണ എന്നിവരെ സിംബാബ്‌വെയ്ക്കെതിരായ ആദ്യ രണ്ട് ടി20കളില്‍ ബിസിസിഐ ഉള്‍പ്പെടുത്തി.

നിലവില്‍ സഞ്ജുവുള്‍പ്പെടെ മൂന്നു പേരും ടി20 ലോകകപ്പില്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ സംഘത്തിനൊപ്പം വെസ്റ്റിന്‍ഡീസിലാണുള്ളത്. ചുഴലിക്കാറ്റും മോശം കാലാവസ്ഥയും കാരണം ഇന്ത്യന്‍ ടീമിനു ഇനിയും അവിടെ നിന്നും നാട്ടിലേക്കു പുറപ്പെടാന്‍ കഴിഞ്ഞിട്ടില്ല. ഈ കാരണത്താലാണ് സഞ്ജു, ജയ്‌സ്വാള്‍, ദുബെ എന്നിവരെ സിംബാബ്‌വെ പര്യടനത്തിലെ ആദ്യ രണ്ടു കളിയില്‍ നിന്നും മാറ്റി നിര്‍ത്തിയത്. ശനിയാഴ്ചയാണ് ടി20 പരമ്പരയിലെ ആദ്യ മത്സരം. ലോകകപ്പ് സ്ക്വാഡിനൊപ്പം നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാത്രമേ സഞ്ജുവടക്കമുള്ളവര്‍ക്കു സിംബാബ്‌വെയിലേക്ക് തിരിക്കാന്‍ സാധിക്കുകയുള്ളൂ. ആറിന് തുടങ്ങുന്ന ടി20 പരമ്പരയില്‍ 10നാണ് സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ടി20 മത്സരം. ഇതിന് മുമ്പ് ഇവരെ സിംബാബ്‌വെയിലേക്ക് അയയ്ക്കും. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലെ പ്രധാന വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു. 

Eng­lish Sum­ma­ry: Indi­a’s tour of Zim­bab­we: San­ju is out for the first two matches

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.