8 December 2025, Monday

Related news

December 7, 2025
December 7, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025

ഇന്ത്യയുടെ വ്യാപാര കമ്മി 2,83,457 കോടി രൂപയായി വർധിച്ചു

Janayugom Webdesk
ന്യൂഡൽഹി
October 15, 2025 10:39 pm

ഡൊണാൾഡ് ട്രംപ് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് 50% വരെ തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് യുഎസിലേക്കുള്ള കയറ്റുമതിയിലെ കുറവും സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതിയിലെ വർധനവും മൂലം സെപ്റ്റംബറിൽ ഇന്ത്യയുടെ വ്യാപാര കമ്മി 13 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 2,83,457 കോടി രൂപയായി (32.15 ബില്യൺ ഡോളര്‍) വർധിച്ചു. 

റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയില്‍ സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 25.13 ബില്യൺ ഡോളറിനേക്കാൾ കൂടുതലായിരുന്നു കമ്മി. 2024 ഓഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാര കമ്മി 34.03 ബില്യൺ ഡോളറായിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ വ്യാപാര കമ്മി ഒരു വർഷം മുമ്പുള്ള ഇതേ കാലയളവിനേക്കാൾ ഏകദേശം 10 ബില്യൺ ഡോളറായി വർധിച്ചു. വിശാലമായ വ്യാപാര കമ്മി ഇന്ത്യയുടെ കറന്റ് അക്കൗണ്ട് ബാലൻസിനെ ബാധിക്കുകയും ഡോളറിനെതിരെ റെക്കോഡ് താഴ്ന്ന നിലയിലായ പ്രാദേശിക കറൻസിയിൽ സമ്മർദം വർധിപ്പിക്കുകയും ചെയ്യും.

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.