തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടർ മരിച്ചു. ഗൈനക്കോളജി വിഭാഗത്തിലെ സീനിയര്‍ റസിഡന്റ് നാഗര്‍കോവില്‍ സ്വദേശിനി ഡോ. ആര്‍ അനസൂയയാണ് മരിച്ചത്. എലിവിഷം കഴിച്ചാണ് മരണമെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ച നിലയില്‍ ഇന്നലെയാണ് ഡോ. അനസൂയയെ ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിക്കുന്നത്.
അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവിനും കുട്ടിക്കും ഒപ്പം മെഡിക്കല്‍ കോളജിന് സമീപം പുതുപ്പള്ളി ലൈനില്‍ വാടകയ്‌ക്ക് താമസിച്ചു വരികയായിരുന്നു ഡോ. അനസൂയ. കഴിഞ്ഞ മൂന്ന് വര്‍ഷമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാഗര്‍കോവിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.