
ഇന്‍ഡിഗോ പ്രതിസന്ധിയിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻസിലെ (ഡിജിസിഎ) നാലു ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു. ഇന്‍ഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്.
ഡപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ ഋഷിരാജ് ചാറ്റര്‍ജി, സീനിയര്‍ ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷന്‍സ് ഇന്‍സ്പെക്ടര്‍മാരായ അനില്‍ കുമാര്‍ പൊഖ്റിയാല്‍, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ഇവര്‍ കരാര്‍ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചത്.
ഇന്‍ഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുന്നത്. ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്‌സിനെ വിളിച്ചു വരുത്തിയ ഡിജിസിഎ, വിമാന സർവീസുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ, യാത്രക്കാർക്ക് പണം തിരികെ നൽകൽ, നഷ്ടപരിഹാരം നൽകൽ തുടങ്ങിയവയിൽ വിശദീകരണം തേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.