
തൃശൂരില്‍ ഇന്നലെ നടന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുശ്ബു എത്തിയില്ല. ഇൻഡിഗോ വിമാന പ്രതിസന്ധിയെ തുടർന്നാണ് യാത്ര മാറ്റിവെച്ചത്. കുശ്ബുവിന്റെ നേതൃത്വത്തില്‍ മഹിളാ മോർച്ചയുടെ റോഡ് ഷോ നിശ്ചയിച്ചിരുന്നെങ്കിലും വിമാനം ലഭ്യമല്ലാത്തതിനാൽ പരിപാടികൾ മാറ്റിവച്ചു. ചെന്നൈയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കായിരുന്നു യാത്ര നിശ്ചയിച്ചിരുന്നത്. കുശ്ബുവിനു പിറമേ മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളുടെ ഭാഗമാകുമെന്ന് അറിയിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.