2 January 2025, Thursday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024

മോശം കാലാവസ്ഥ: പാകിസ്താനിലേക്ക് പറന്ന് ഇൻഡിഗോ വിമാനം; 30 മിനിറ്റിന് ശേഷം ഇന്ത്യയിൽ തിരിച്ചെത്തി

Janayugom Webdesk
ന്യൂഡൽഹി
June 12, 2023 12:03 pm

പഞ്ചാബിലെ അമൃത്സറിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ വിമാനം മോശം കാലാവസ്ഥ മൂലം പാകിസ്താൻ അതിർത്തിയിൽ പ്രവേശിച്ചു. ശനിയാഴ്ച വൈകീട്ടാണ് അമൃത്സറിൽ നിന്നുള്ള വിമാനം അടാരിയിൽ നിന്ന് പാകിസ്താൻ എയർസ്​പേസിലേക്ക് പോയത്. 30 മിനിറ്റിന് ശേഷം പ്രശ്നങ്ങളൊന്നുമില്ലാതെ വിമാനം ഇന്ത്യൻ അതിർത്തിയിൽ തിരിച്ചെത്തി.

ശനിയാഴ്ച വൈകീട്ട് ഏഴരയോടെ വടക്കൻ ലാഹോറിനടുത്ത് വിമാനമെത്തുമ്പോൾ 454 നോട്ട് വേഗമാണുണ്ടായിരുന്നത്. തുടർന്ന് 8.01ഓടെ വിമാനം ഇന്ത്യയിൽ തിരിച്ചെത്തിയതായും പാകിസ്താൻ വാർത്ത മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

അമൃത്സറിൽ നിന്നും അഹമ്മദാബാദിലേക്ക് പറന്ന ഇൻഡിഗോ വിമാനം മോശം കാലാവസ്ഥ കൊണ്ട് പാകിസ്താനിൽ എത്തിയെന്ന വിവരം ഇൻഡിഗോ വക്താവ് സ്ഥിരീകരിച്ചു. ഇൻഡിഗോയുടെ 6E-645 എന്ന വിമാനമാണ് അടാരിയിൽ നിന്നും വഴിമാറി പറന്നത്. ഇക്കാര്യം പാകിസ്താൻ അധികൃതരെ അറിയിച്ചിരുന്നുവെന്നും ഇൻഡിഗോ വക്താവ് വ്യക്തമാക്കി. അഹമ്മദാബാദിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുന്നത് വരെ പാകിസ്താനുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഇൻ​ഡിഗോ അറിയിച്ചു.

eng­lish summary;IndiGo flight to Pak­istan; Back in India after 30 minutes

you may also like this video;

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.