
വിമാന ഇന്ധനവിലയിലുണ്ടായ വൻ വർദ്ധനവിനെത്തുടർന്ന് ടിക്കറ്റ് നിരക്കിനൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ തീരുമാനിച്ചു. പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ തുടരുന്ന യുദ്ധം മൂലം വിമാന ഇന്ധനത്തിന് വില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി. മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം വിമാന ടിക്കറ്റ് നിരക്ക് വർദ്ധിക്കാൻ കാരണമാകും.
യാത്രയുടെ ദൂരമനുസരിച്ച് 425 രൂപ മുതൽ 2,300 രൂപ വരെയാണ് അധികമായി നൽകേണ്ടി വരിക. ആഭ്യന്തര സർവീസുകൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വിമാനങ്ങൾക്കും 425 രൂപയാണ് സർചാർജ്. പശ്ചിമേഷ്യൻ സർവീസുകൾക്ക് 900 രൂപയും സൗത്ത് ഈസ്റ്റ് ഏഷ്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് 1,800 രൂപയും അധികമായി നൽകണം. യൂറോപ്പിലേക്കുള്ള വിമാനങ്ങൾക്ക് 2,300 രൂപയാണ് സർചാർജ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ധനവിലയിൽ വലിയ ആഘാതമുണ്ടാക്കിയെന്നും യാത്രക്കാർക്ക് വലിയ ഭാരമാകാത്ത രീതിയിലാണ് സർചാർജ് നിശ്ചയിച്ചിട്ടുള്ളതെന്നും ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും നേരത്തെ തന്നെ ഇന്ധന സർചാർജ് ഏർപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.